തിരുവനന്തപുരം : ഗാന്ധിയൻ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യവുമായി ചെറുവയ്ക്കൽ ഗവ.യൂ.പി സ്കൂളിൽ ഗാന്ധി സ്‌ക്വയർ സ്ഥാപിച്ചു. 2023-24 വർഷത്തെ രക്ഷാകർത്തൃസമിതി അംഗങ്ങൾ ചേർന്നാണ് ഗാന്ധി സ്‌ക്വയർ നിർമ്മിച്ചു നൽകിയത്.ഗാന്ധിജിയെ അറിയുവാനും പഠിക്കുവാനുമുള്ള പുസ്തക കോർണറും ഫോട്ടോ ഗ്യാലറിയും ഇതിന്റെ ഭാഗമായി ഒരുക്കും.
ഗാന്ധി സ്‌ക്വയറിന്റെ ഉദ്‌ഘാടനവും ഗാന്ധിപ്രതിമയുടെ അനാച്ഛാദനവും പി.റ്റി.എ പ്രസിഡന്റ് സുമൻജിത്ത്മിഷ നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ജി.എസ്സ്. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ബിന്ദു.ആർ.എസ്സ് മുഖ്യാതിഥിയായിരുന്നു. എസ്.എം.സി ചെയർമാൻ വിനോദ്.ബി.ആർ,എം.പി.ടി.എ പ്രസിഡന്റ് പ്രഭ പി.കെ,പി.ടി.എ വൈസ് പ്രസിഡന്റ് അരുൺ സുരേഷ്,സ്റ്റാഫ് സെക്രട്ടറി ദിവ്യാ.ഡി, സീനിയർ അസിസ്റ്റന്റ് രഞ്ജിത.എസ്സ്. എൻ,പി.റ്റി. എ നിർവ്വാഹക സമിതി അംഗങ്ങളായ രമ്യാ.ആർ. എസ്സ്,ആര്യ,രമ്യാ ശരത്,ഷാജു എന്നിവർ പ്രസംഗിച്ചു.
....