food-lanka

തിരുവനന്തപുരം: ശ്രീലങ്കൻ രുചി വൈവിദ്ധ്യങ്ങൾ അണിനിരത്തിക്കൊണ്ട് തിരുവനന്തപുരം ഒബൈ താമരയിൽ ആദ്യ ശ്രീലങ്കൻ ഫുഡ് ഫെസ്റ്റ് ആരംഭിച്ചു. ഓഗസ്ത് 15 മുതൽ 25 വരെ വൈകുന്നേരം 7 മണി മുതൽ 10 വരെ ഒബൈ താമരയിലെ മൾട്ടി കുസീൻ റെസ്റ്റോറന്റായ ഒ കഫേയിലാണ് ശ്രീലങ്കൻ ഫുഡ് ഫെസ്റ്റ് നടക്കുക. ശ്രീലങ്കൻ ഷെഫ് ജയസൂര്യ, ഷെഫ് സെന്തിൽ കുമാർ എന്നിവർ തയ്യാറാക്കുന്ന സ്‌പെഷ്യൽ ശ്രീലങ്കൻ വിഭവങ്ങളിലൂടെ തനത് ശ്രീലങ്കൻ രുചികൾ ഭക്ഷണപ്രേമികൾക്ക് ആസ്വദിക്കാം. ശ്രീലങ്കൻ ഫിഷ് കട്ലറ്റ്, ബീഫ് കോക്കനട്ട് ബദുമ, നീഗോമ്പോ ക്രാബ് കറി, കിരിബാത് (ശ്രീലങ്കൻ മിൽക് റൈസ്), കോക്കനട്ട് റൊട്ടി, ലാവരിയ തുടങ്ങിയ വിഭവങ്ങൾ ഫുഡ് ഫെസ്റ്റിൽ ലഭ്യമാകും.

ഫുഡ് ഫെസ്റ്റിവൽ കൂടുതൽ ആസ്വാദ്യകരമാക്കുവാൻ ശ്രീലങ്കൻ ബാൻഡായ വജീറ ആൻഡ് ദി സാക്സിന്റെ ലൈവ് മ്യൂസിക് പെർഫോമൻസുമുണ്ടാകും. കൂടാതെ, തെങ്ങോല കൊണ്ട് കലാരൂപങ്ങളുണ്ടാക്കുന്ന പ്രഗത്ഭനായ ഒരു ശ്രീലങ്കൻ കലാകാരനാണ് പ്രാദേശിക കച്ചവടക്കാരുമായി സഹകരിച്ച് ഫെസ്റ്റിൽ വിശിഷ്ടമായ അലങ്കാരങ്ങൾ ഉണ്ടാക്കുകയും ഉത്സവ സമാനമായി ഫുഡ് ഫെസ്റ്റ് അന്തരീക്ഷം സമ്പന്നമാക്കുകയും ചെയ്യുന്നത്.

ഫെസ്റ്റിന്റെ ഭാഗമായി ശ്രീലങ്കൻ എയർലൈൻസുമായി സഹകരിച്ച്, ഒ ബൈ താമര ഒരു റാഫിൾ നറുക്കെടുപ്പ് സംഘടിപ്പിക്കും. അതിൽ വിജയിക്കുന്ന ഭാഗ്യശാലിക്ക് കൊളംബോയിലേക്കുള്ള രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകൾ സമ്മാനമായി ലഭിക്കും. പരിപാടിയുടെ സമാപന ദിവസമാകും വിജയികളെ പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്ക് : +91 471 7100111