s

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും ഓൾറൗണ്ടറുമായ ഷാക്കിബ് അൽ ഹസ്സനെതിരെ കൊലക്കേസ്. ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസ്സീനയുടെ രാജിയിലും പലായനത്തിലും കലാശിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ ധാക്കയിലെ വസ്ത്രവ്യാപാരിയായ റഫിഖുൽ ഇസ്ലാമിന്റെ മകൻ റുബൽ വെടിയേറ്റുമരിച്ച സംഭവത്തിലാണ് ഷാക്കിബിനെ പ്രതിചേർത്തിരിക്കുന്നതെന്നാണ് റിപ്പോ‌ർട്ട്. ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ മുൻ എം.പിയാണ് ഷാക്കിബ്.

കേസിലെ 28–ാം പ്രതിയാണ് ഷാക്കിബ്. ഷാക്കിബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ആഹ്വാന പ്രകാരമാണ് ആഗസ്റ്റ് അഞ്ചിന് അബദോറിലെ റിംഗ് റോഡിലെ സംഘർഷത്തിൽ റുബലിന് വെടിയേറ്റതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.