d

കൊ​ച്ചി​:​ ​മൂ​വി​ ​ബ​ക്ക​റ്റ് ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യു​ടെ​ ​പാ​ർ​ട്ണ​ർ​ ​കൂ​ടി​യാ​യ​ ​ന​ടി​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ക്കെ​തി​രെ​ 5.75​ ​കോ​ടി​രൂ​പ​ ​ന​ഷ്ട​പ​രി​ഹാ​രം​തേ​ടി​ ​ച​ല​ച്ചി​ത്ര​ന​ടി​ ​ശീ​ത​ൾ​ ​ത​മ്പി​ ​വ​ക്കീ​ൽ​ ​നോ​ട്ടീ​സ് ​അ​യ​ച്ചു.​ ​ഫു​ട്ടേ​ജ് ​ സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​ ​ന​ടി​യു​ടെ​ ​കാ​ലി​ന് ​ഗു​രു​ത​ര​ ​പ​രി​ക്കേ​റ്റ​താ​യി​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.


ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ചി​മ്മി​നി​വ​ന​ത്തി​ൽ​ ​ന​ട​ന്ന​ ​ഷൂ​ട്ടിം​ഗി​നി​ടെ​ ​അ​ഞ്ച​ടി​താ​ഴ്ച​യി​ലെ​ ​സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​ ​ബെ​ഡി​ലേ​ക്ക് ​പ​ല​ത​വ​ണ​ ​ചാ​ടി​ച്ചു.​ ​ക​ല്ലി​നി​ട​യി​ൽ​ ​കാ​ൽ​കു​ടു​ങ്ങി​ ​പ​രി​ക്കേ​റ്റെ​ങ്കി​ലും​ ​മ​തി​യാ​യ​ ​ചി​കി​ത്സ​ ​ല​ഭി​ച്ചി​ല്ല.​ ​ആശു​പ​ത്രി​ ​ബി​ല്ലാ​യ​ 8.13​ ​ല​ക്ഷം​രൂ​പ​ ​നി​ർ​മ്മാ​ണ​ക​മ്പ​നി​ ​അ​ട​ച്ചെ​ങ്കി​ലും​ ​തു​ട​ർ​ചി​കി​ത്സ​യ്ക്ക് ​ഒ​ന്നും​ചെ​യ്തി​ല്ല.​ ​അ​ല്പ​സ​മ​യം​ ​പോ​ലും​ ​നി​ൽ​ക്കാ​നാ​വാ​ത്ത​ ​സ്ഥി​തി​യി​ലാ​ണെ​ന്നും​ ​നോ​ട്ടീ​സി​ൽ​ ​പ​റ​യു​ന്നു.

ഉയർന്ന ഭാഗത്തുനിന്ന് താഴേക്കു ചാടുന്ന ഷോട്ട് ആവർത്തിച്ച് എടുക്കാൻ നിർബന്ധിച്ചെന്നും എന്നാൽ അടിയിൽ ഇട്ടിരുന്ന ഫോംബെഡ്ഡിന് മതിയായ കട്ടിയുണ്ടായിരുന്നില്ലെന്ന് അണിയറപ്രവർത്തകരെ അറിയിച്ചിരുന്നു. പക്ഷേ, തന്നെ നിർബന്ധിച്ച് ചാടിക്കുകയും അവസാനത്തെ ഷോട്ടിനിടെ കാര്യമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റതിനു പിന്നാലെ ആംബുല‌ൻസ് പോലും ഒരുക്കാതെ കാട്ടിലൂടെ പുറത്തെത്തിക്കുകയും ചെയ്തു. ഇതിൽ പരിക്ക് ഗുരുതരമാവുകയും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലടക്കം ചികിത്സ തേടുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ചികിത്സാസമയത്ത് കുറച്ചൊക്കെ ധനസഹായം നൽകിയെങ്കിലും പിന്നീട് ദൈനംദിന ജീവിതത്തെ പോലും ബാധിക്കുന്ന രീതിയിൽ ഈ പരിക്ക് മാറി. ഇപ്പോഴും വേണ്ടത്ര സുഖംപ്രാപിച്ചിട്ടില്ലെന്നും നോട്ടീസിലുണ്ട്. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം മതിയായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടികളുണ്ടാവുമെന്നും നടി ചൂണ്ടിക്കാട്ടുന്നു.