ജയ്‌പൂർ: മേജർ മിസിംഗ് എന്ന ക്യാപ്ഷനിൽ സഞ്ജു സാംസൺ ടീം കോച്ച് കുമാർ സംഗക്കാരയ്ക്കും ജോസ് ബട്ട്ലർ ഉൾപ്പെടെയുള്ള താരങ്ങൾക്കെല്ലാമൊപ്പമുള്ളവീഡിയോ രാജസ്ഥാൻ റോയൽസ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തതത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. നിമഷങ്ങൾക്കുള്ലിൽ വൈറലായ വീഡിയോയ്ക്ക് താഴെ സഞ്ജുവിനെ റിലീസ് ചെയ്യരുതെന്ന കമന്റുകൾകൊണ്ട് നിറഞ്ഞു. എന്നാൽ സഞ്ജുവിനെ റിലീസ് ചെയ്യുന്നത് സംബന്ധിച്ചല്ല വീഡിയോയെന്നും കമന്റുകൾ വരുന്നുണ്ട്.
മെഗാ ഐ.പി.എൽ താര ലേലത്തിന് മുൻപായി സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടേക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേ സമയം രാജസ്ഥാനിലെ സഞ്ജുവിന്റെ ഭാവിയെക്കുറിച്ച് താരവും ടീം മാനേജ്മെന്റും ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.