രണ്ട് വീടുകളിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ആദ്യം തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേനംകുളത്തിന് അടുത്തുള്ള പടിഞ്ഞാറ്റ് മുക്ക് എന്ന സ്‌ഥലത്താണ് അദ്ദേഹം എത്തിയത്. നല്ല പ്രകൃതി രമണീയമായ സ്ഥലം. അവിടെ ഒരു വീടിനോടിന്റെ അടുക്കള ഭാഗത്തോട് ചേർന്ന് വിറകും,കൊതുമ്പും അടുക്കി വച്ചിരുന്നു. അതിനടിയിലേക്ക് ഒരു മൂർഖൻ പാമ്പ് കയറുന്നത് വീട്ടുകാർ കണ്ടു. ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വാവ തെരച്ചിൽ തുടങ്ങി. തവളയെ വിഴുങ്ങിയ മൂർഖൻ പാമ്പിനെയാണ് അവിടെ കണ്ടത്. രക്ഷപ്പെടാനായി അത് എലിപ്പത്തായത്തിൽ കയറി. മറ്റൊരു കോൾ വന്നതിനാൽ, ഉടൻ തന്നെ പാമ്പിനെ പിടികൂടിയ ശേഷം വാവ തിരുവനന്തപുരം ജില്ലയിലെ തന്നെ മറ്റൊരു സ്ഥലത്തേക്ക് യാത്ര തിരിച്ചു. വീടിന്റെ കാർ ഷെഡിലെ സാധനങ്ങൾ മാറ്റി വൃത്തിയാക്കുന്നതിനിടെ മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ അവർ വിളിച്ചത്. എന്നാൽ, സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ചേരയെ ആണ്. അടുത്തേക്ക് പോകുമ്പോൾ ചേര കടിക്കാനായി അടുത്തേക്ക് വരുന്നുണ്ടായിരുന്നു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.