weight-loss

ഇന്ന് മിക്കവരും നേരിടുന്ന പ്രശ്നമാണ് അമിത വണ്ണം. കൂടുതലായി ഭക്ഷണം കഴിക്കുന്നതും തൈറോയ്‌ഡ് അടക്കമുള്ള രോഗങ്ങൾ മൂലവുമൊക്കെയാണ് ഒരാൾക്ക് വണ്ണം കൂടുന്നത്. ഡയറ്റ് ചെയ്തും, പ്രിയപ്പെട്ട ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ചും വ്യായാമം ചെയ്‌തുമൊക്കെ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരും ഏറെയാണ്.

ഇപ്പോഴിതാ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീര ഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ അഞ്ജലി മുഖർജി. ഇരുപത്തിയഞ്ച് മുതൽ അറുപത് വയസുവരെയുള്ളവരുടെ ശരീര ഭാരത്തെക്കുറിച്ചാണ് അവർ പറയുന്നത്.


വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത് വിശപ്പില്ലെങ്കിലും കണ്ണിൽ കാണുന്നതെല്ലാം വാരിവലിച്ച് കഴിക്കുന്ന ശീലം ഒഴിവാക്കുക എന്ന അർത്ഥം.

പ്രധാന ഭക്ഷണങ്ങൾക്കിടയിൽ എന്തെങ്കിലും കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക. മധുരപലഹാരങ്ങൾ, മദ്യം, പ്രോസസ്ഡ് ഫുഡ്, മൈദ ഇതൊക്കെ പൂർണമായും ഒഴിവാക്കുകയെന്നതാണ് മൂന്നാമത്തെ കാര്യം. ഭക്ഷണങ്ങൾക്കിടയിൽ നാലോ അഞ്ചോ മണിക്കൂർ ഇടവേള വേണം. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും അവർ പറയുന്നു.

വ്യായാമം ചെയ്യുകയാണ് അഞ്ചാമത്തെ കാര്യം. നടക്കുകയോ, ഡാൻസ് ചെയ്യുകയോ, നീന്തുകയോ, യോഗ ചെയ്യുകയോ ചെയ്യണമെന്നതാണ് അഞ്ചാമത്തെ കാര്യം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീര ഭാരം കുറയ്‌ക്കാമെന്ന് അഞ്ജലി മുഖർജി പറയുന്നു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് അഞ്ജലി രംഗത്തെത്തിയത്.