വിജീഷ് മണി സംവിധാനം ചെയ്ത ഡോക്യൂഫിക്ഷൻ മൂവി വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ് ആദ്യ പോസ്റ്റർ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.
2021ൽ ഓസ്കാർ ചുരുക്കപ്പട്ടികയിലും ഇരുനൂറ്റി അമ്പതോളം അന്തർദേശീയ അവാർഡുകളും നേടിയ "വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്" വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്തനായ വെളിച്ചപ്പാട് ശങ്കരനാരായണന്റെ ജീവിതകഥ പറയുന്നു. മാസ്റ്റർ ബാരീഷ് താമരയൂർ, അജു മനയിൽ, സുധി പഴയിടം, ഗിരിഷ്, ബരി, വിഷ്ണു പ്രസാദ്, നിരാമയി, രമ, ഇന്ദിര, ശാന്തി, ഗിരിജ, ശാലിനി, നന്ദന തുടങ്ങിയവരാണ് താരങ്ങൾ. തിരക്കഥ : ശശിധരൻ മങ്കത്തിൽ,അമേരിക്കൻ പ്രവാസിയായ ഡോ. രുഗ്മണി പത്മകുമാർആണ് നിർമ്മാണം. ക്യാമറ ഭവി ഭാസ്കരൻ ,
ക്രിയേറ്റിവ് കോൺട്രിബുഷൻ : ഉദയ്ശങ്കരൻ, പ്രൊഡക്ഷൻ ഹൗസ് വിജീഷ് മണി ഫിലിം ക്ലബ്. പി.ആർ.ഒ: പി .ശിവപ്രസാദ്