നാനി നായകനായ പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രം സൂര്യാസ് സാറ്റർഡേ കേരളത്തിൽ ശ്രീഗോകുലം മൂവീസ് വിതരണത്തിന് എത്തിക്കും.
വിവേക് ആത്രേയ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ ആണ് നായിക.എസ്. ജെ സൂര്യ പ്രതിനായകനായി എത്തുന്നു. നിർണായക കഥാപാത്രത്തെ സായ് കുമാർ അവതരിപ്പിക്കുന്നത്.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം
ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്റർടെയ്ൻമെന്റ് ബാനറിൽ നിർമ്മിക്കുന്നു.
ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്.ആഗസ്റ്റ് 29ന് റിലീസ് ചെയ്യും. പി.ആർ. ഒ ശബരി.