കൊച്ചി: പീഡന ആരോപണ വിധേയനായ രഞ്ജിത്തിനെ ചലച്ചിത്ര അക്കാഡമി ചെയർമാനാക്കിയ സാംസ്കാരിക വകുപ്പ് വേട്ടക്കാരോടൊപ്പമാണെന്ന് തെളിഞ്ഞിരിക്കുകയാണന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലയാള സിനിമയിലെ നടിമാർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് "അമ്മ" ഓഫിസിനു മുമ്പിൽ പാർട്ടി നടത്തിയ പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോജോ പനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയർമാൻ പ്രൊഫ. ബാലു ജി. വെള്ളിക്കര, ട്രഷറർ റോയി ജോസ്, സെക്രട്ടറിമാരായ മോഹൻ ദാസ് അമ്പലാറ്റിൽ, ശിവപ്രസാദ് ഇരവിമംഗലം, വിനയ് നാരായണൻ, യൂത്ത്ഫ്രണ്ട് സംസ്ഥാന കോ-ഓർഡിനേറ്റർ ടിജോ കൂട്ടുമ്മേൽകാട്ടിൽ, വനിതാ കോൺഗ്രസ് കോ-ഓർഡിനേറ്റർ അഡ്വ. മഞ്ജു കെ. നായർ, ഗണേഷ് ഏറ്റുമാനൂർ, ബിജു മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.