lottery-
വയോധിക ലോട്ടറി വില്പന നടത്തുന്നു

കുന്നംകുളം: നഗരസഭയ്ക്ക് സമീപം ഭാഗ്യക്കുറി വിൽക്കുന്ന വയോധികയുടെ ലോട്ടറി ടിക്കറ്റുകൾ വഴിപോക്കൻ കവർന്നു. കാണിപ്പയ്യൂർ സ്വദേശിനിയായ ശാന്തകുമാരിയുടെ(60) ലോട്ടറി ടിക്കറ്റുകളാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ നഷ്ടപ്പെട്ടത്. നഗരസഭയ്ക്ക് സമീപത്തെ വൺവേയിൽ ശാന്തകുമാരി ഇരിക്കുമ്പോഴാണ് ബൈക്കിൽ എത്തിയ അജ്ഞാതൻ ലോട്ടറി ടിക്കറ്റ് ആവശ്യപ്പെട്ടത്. രണ്ടു ടിക്കറ്റുകൾ നൽകിയപ്പോൾ മുഴുവൻ വേണമെന്നാവശ്യപ്പെട്ടു. ഇതോടെ കൈയിൽ ഉണ്ടായിരുന്ന 51 ലോട്ടറി ടിക്കറ്റുകളും കൈമാറി. അത് അയാൾ ഒളിപ്പിച്ച ശേഷം പഴയ ടിക്കറ്റുകൾ തിരികെ നൽകി. അയാൾ പോയശേഷമാണ് താൻ കബളിപ്പിക്കപ്പെട്ടത് മനസിലായത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് മോഷ്ടാവിനായി പൊലീസ് അന്വേഷണം തുടങ്ങി.