തിരുവനന്തപുരം: ചലച്ചിത്രതാരം ശ്രീനാഥ് ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ ആവശ്യപ്പെട്ടു. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിന് ഇരയായി മരിച്ചതാണോയെന്ന സംശയമുണ്ടെന്നും അതിനാൽ കേസ് സി.ബി.ഐക്ക് കൈമാറണം.