helicopter

പൂനെ: നാല് യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ഹെലികോപ്ടർ തകർന്നുവീണു. പൂനെയിലെ പൗദ് മേഖലയിലാണ് സംഭവം നടന്നത്. ഹെലികോപ്ടറിൽ യാത്ര ചെയ്ത നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ക്യാപ്റ്റനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്. മുംബയ് ആസ്ഥാനമായുള്ള ഗ്ലോബൽ വെക്ട്ര ഹെലികോർപ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടറാണ് തകർന്നുവീണത്.

അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്ടറിലെ യാത്രക്കാരായ ദീർ ഭാട്യ, അമർദീപ് സിംഗ്, എസ് പി റാം എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. അഗസ്റ്റ വെസ്റ്റ്ലാൻഡിന്റെ എ ഡബ്ല്യു 139 മോഡൽ ഹെലികോപ്ടറാണ് തകർന്നത്. മുംബയിലെ ജുഹുവിൽ നിന്ന് ഹെെദരാബാദിലേക്ക് പോകുകയായിരുന്നു. ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Pune Helicopter Crash : मुंबई से हैदराबाद जा रहा हेलीकॉप्टर पुणे में क्रैश, चार यात्री थे सवार#helicoptercrash #punenews #Pune #Helicopter #HelicopterCrash #VideoViral #Video pic.twitter.com/sKYgzg1qYm

— santosh singh (@SantoshGaharwar) August 24, 2024