റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഓഗസ്റ്റ് 25 കൊല്ലവർഷം 1200 ചിങ്ങം 9 ഞായറാഴ്ച.
(വൈകുന്നേരം 4 മണി 44 മിനിറ്റ് 37 സെക്കന്റ് വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം)
അശ്വതി: ആരോഗ്യസ്ഥിതി മെച്ചപ്പെടും. യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും. ജീവിത ചുറ്റുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും, ജോലി ലഭ്യത.
ഭരണി: അധികാര പ്രാപ്തിയും സ്ഥാനമാന ലഭ്യതയും, യാത്ര വേണ്ടി വരും, സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളിൽ നേട്ടം.
കാർത്തിക: നയപരമായ പെരുമാറ്റം.മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അർഹനാകും, വാഹനം വാങ്ങാൻ അനുകൂലമായ സമയം, വിദേശവാസം ഗുണം ചെയ്യും.
രോഹിണി: മാതാവിന്റെ അനുഗ്രഹം ലഭിക്കും. അധികാരികളുടെ പ്രീതി, കുടുംബസുഖം, കുടുംബ ചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റും, എല്ലാരംഗത്തും അഭിവൃദ്ധി.
മകയിരം: പ്രയത്നം സഫലമാകും, ജോലി ലഭ്യത, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.
കല,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നേട്ടം.
തിരുവാതിര: ശത്രുക്കളുടെ ഉപദ്രവം കുറയും. ഒന്നിലധികം സംഗതികളിൽ ഇടപെടും, കലാരംഗത്ത് വിജയം. ജോലിയിൽ അനുകൂലമായ രീതിയിൽ മാറ്റം, ഉന്നത സ്ഥാന ലഭ്യത.
പുണർതം: പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, അതിൽ വിജയിക്കുകയും ചെയ്യും. ധനാഭിവൃദ്ധി, കുടുംബസുഖം, വിവാഹം മൂലം ഉയർച്ച.
പൂയം: ഇഷ്ട ഭക്ഷണ ലഭ്യത,നേത്ര രോഗം വരാതെ നോക്കണം.വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, സഹോദര ഗുണം.
ആയില്യം: സ്‌നേഹശീലം, ഉത്തരവാദിത്വ ബോധം വർദ്ധിക്കും, അധികാര പ്രയോഗം. സ്ത്രീഗുണം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി, കുടുംബസുഖം, യാത്രയിൽ നേട്ടം.
മകം: അവിചാരിത ധനനേട്ടം, ബസിനസ്സിൽ ധനവർദ്ധനവ്.ഇഷ്ട മംഗല്ല്യയോഗം,സാഹിത്യകാരൻമാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
പൂരം: അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകൾ കിട്ടും, ഭാഗ്യം അനുകൂലമായി നിൽക്കുന്നു.ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖം, സുഹൃദ്ബന്ധങ്ങൾക്ക് പ്രാമുഖ്യം.
ഉത്രം: അഭിമാനകരമായ സംഗതികൾ ഉണ്ടാകും. ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കും. സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, പലവിധ ക്ലേശങ്ങൾക്കും സാദ്ധ്യത.
അത്തം: ജീവിതത്തെ സ്ത്രീകൾ നിയന്ത്രിക്കും, മുൻകോപം മൂലം ആപത്ത്. രോഗങ്ങളാൽ ദുരിതം, ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടിവരും.
ചിത്തിര: സാമ്പത്തിക കാര്യങ്ങളിൽ ജാമ്യം നിൽക്കരുത്. നിർബന്ധ ബുദ്ധി ഒഴിവാക്കുക, പ്രേമകാര്യങ്ങളിൽ സമാധാനക്കുറവ്, ആരോഗ്യ പ്രശനങ്ങൾ വഷളാകും.
ചോതി: വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും. പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ബിസിനസ്സ് പുനഃരാരംഭിക്കും.
വിശാഖം: സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളിൽ അതിയായ താല്പര്യം കാണിക്കും. വശ്യമായി സംസാരിക്കും, തൊഴിലിൽ നല്ല മുന്നേറ്റം, അന്യരാജ്യത്ത് വിജയം, സ്‌നേഹശീലം.
അനിഴം: ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ, എല്ലാ രംഗത്തും അഭിവൃദ്ധി, ആസൂത്രണ വിദദ്‌ദ്ധൻ, നല്ല കാര്യശേഷി, യാത്രാഗുണം, സുഖജീവിതം.
കേട്ട: മറ്റുള്ളവരുടെ വാഗ്ദാനങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കരുത്. സ്വന്തം മണ്ടത്തരങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും, കർമ്മരംഗത്ത് കഠിനമായ പരിശ്രമം വേണ്ടി വരും.
മൂലം: സുഹൃത്തുക്കളെ കൊണ്ട് സഹായം, അധികാരപ്രാപ്തി, വസ്ത്രങ്ങളും ആഭരണങ്ങളും, ലഭിച്ചേക്കാം, ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും. കുടുബസ്സുഖം.
പൂരാടം: യാത്രാഗുണം, ജോലി സ്ഥിരമാകും, വിദ്യാപരമായ മുന്നേറ്റം. പ്രവർത്തന വിജയം, സഹോദര സഹായം, ബിസിനസ്സിൽ നേട്ടം, ശത്രു ജയം.
ഉത്രാടം: വിദ്യാപരമായി അനുകൂലസാഹചര്യം, ആഡംബര വസ്തുക്കൾ ശേഖരിക്കും,
ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം, ജോലിയിൽ അനുകൂലമായ മാറ്റം.
തിരുവോണം: വൃഥാപവാദങ്ങളിൽ നിന്നും മോചനം നേടും, കലാ രംഗത്തുള്ളവർക്ക് നേട്ടം, ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകൾ കാരണം സുഖവും സമാധാനവും.
അവിട്ടം: നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും. എഴുത്തു കുത്തുകൾ അനുകൂലമാകും, ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും.
ചതയം: പണം സൂക്ഷിച്ചു കൈയ്കാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും. സംസാരം വളരെ നിയന്ത്രിക്കണം, ഇടപാടുകളിൽ വിജയം, ധനവരവ്, കലാപരമായി നല്ലസമയം, കൂർമ്മ ബുദ്ധി.
പൂരുരുട്ടാതി: ആരോഗ്യപരമായി അസ്വസ്ഥതകൾ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും. പരിശ്രമങ്ങൾക്ക് തടസം നേരിടും, സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, ദാമ്പത്യ സുഖക്കുറവ്.
ഉതൃട്ടാതി: വിഷയാസക്തി മൂലം പ്രയാസങ്ങൾ. അപമാനം, പ്രണയംമൂലം കഷ്ടപ്പാടുകൾ, സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.
രേവതി: ബന്ധുജനങ്ങളുമായി കലഹം, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും. പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളിൽ നിന്നും ആപത്ത്.