a

ലോക പ്രശസ്ത കനേഡിയൻ പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിനും ഭാര്യ ഹെയ്‍ലി ബീബറിനും ആൺ കുഞ്ഞ് പിറന്നു. താനൊരു പിതാവായ വാർത്ത ജസ്റ്റിൻ ബീബർ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.

'വെൽകം ഹോം' 'ജാക്ക് ബ്ലൂസ് ബീബർ, ' -എന്ന അടിക്കുറിപ്പോടെ കുഞ്ഞിന്റെ കാൽപാദത്തിന്റെ ചിത്രം സമൂഹ്യമാധ്യങ്ങളിലൂടെ പങ്കുവെച്ചു.

2018ലായിരുന്നു ജസ്‌റ്റിന്‍ ബീബറും ഹെയ്‌ലിയും വിവാഹിതരായത്. സൗത്ത് കരോലിനയിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എന്നിവർ പങ്കെടുത്തു. കഴിഞ്ഞ മെയ് മാസമാണ് ജസ്റ്റിൻ ബീബർ ഹെയ്‌ലി ഗർഭിണിയായ വിവരം ആരാധകരെ അറിയിച്ചത്. 27 കാരിയായ മോഡൽ വെള്ള ലേസ് സെയിന്റ് ലോറന്റ് ഗൗൺ ധരിച്ച് നിൽക്കുന്ന ഫോട്ടോസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വച്ചാണ് ഗർഭിണിയായ വിവരം ആരാധകരെ അറിയിച്ചത്.