അർജുൻ , നിക്കി ഗൽറാണി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് ട്രെയിലർ പുറത്ത്. പൂർണമായി ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ചിത്രമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ബിഗ് ബഡ്ജറ്റിൽ മലയാളത്തിലും തമിഴിലും ആയാണ് ചിത്രം ഒരുങ്ങുന്നത്. മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോന നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട,അരുന്ധതി, ശൈലജ, നാൻസി, ജീജ സുരേന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ദിനേശ് പള്ളത്ത് രചന നിർവഹിക്കുന്നു. രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവരാണ് ക്യാമറ .സംഗീതം- രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം- റോണി റാഫേൽ, നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മാണം. ആഗസ്റ്റ് 29ന് റിലീസ് ചെയ്യും പി .ആർ.ഒ - പി.ശിവപ്രസാദ് ,