kallyan

കൊച്ചി: കല്യാൺ ജൂവലേഴ്‌സിന്റെ ലൈഫ് സ്റ്റൈൽ ജൂവലറി ബ്രാൻഡായ കാൻഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരിൽ തുറന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്‌സിലെ കാൻഡിയർ ഷോറൂം കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കല്യാൺ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ കാർത്തിക് ആർ എന്നിവരും പങ്കെടുത്തു. രാജ്യത്തെ 28മത് കാൻഡിയർ ഷോറൂമാണ് തൃശൂരിലേത്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും കല്യാൺ ജൂവലേഴ്‌സിന്റെ ജന്മസ്ഥലവുമായ തൃശൂരിൽ തന്നെ കാൻഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തുറക്കുന്നതിൽ അതീവ സന്തുഷ്ടരാണെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു.