veena-george

തിരുവനന്തപുരം : തെറ്റ് ചെയ്തവരെ സർക്കാർ സംരക്ഷിക്കില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കിൽ അതും വനിതാശിശു വികസന വകുപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ എല്ലാ പിന്തുണയും നൽകുമെന്നും വീണ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർ‌ട്ടിൽ സർക്കാർ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിൻമേൽ കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ അത് സ്വീകരിച്ച് തന്നെ സർക്കാർ മുന്നോട്ടുപോകും. പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് പൂർ‌ണ പിന്തുണ സർക്കാർ നൽകും,​ ഒരു സംശയവും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.