c

ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയ എ ടീമിനെതിരായ ഏക അനൗദ്യോഗിക വനിതാ ടെസ്റ്റിൽ ഇന്ത്യ എ ടീം പ്രതിസന്ധിയിൽ. ഓസ്ട്രേലിയ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിറുത്തുമ്പോൾ 149/6 എന്ന നിലയിൽ ആണ്. 4 വിക്കറ്റും ഒരു ദിവസവും ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ 140 റൺസ് കൂടി വേണം.ശുഭ സതീഷിന് (40) മാത്രമാണ് മുൻനിര ബാറ്റർമാരിൽ പിടിച്ചു നിൽക്കാനായുള്ളൂ. സജന രണ്ടാം ഇന്നിംഗ്സിലും ഡക്കായി.

നേരത്തേ 164/7 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയയെ സെഞ്ചറിയുമായി പുറത്താകാതെ നിന്ന മാഡി ഡാർക്കാണ് (105) ഭഏദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഇന്ത്യൻ ക്യാപ്ടൻ മിന്നുമണി 6 വിക്കറ്റ് വീഴ്ത്തി.