ബാഴ്സലോണ: സ്പാനിഷ് ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ അത്‌ലറ്റിക്ക് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ബാഴ്സലോണ സീസണിലെ രണ്ടാം മത്സരത്തിലും ജയം നേടി. കൗമാര താരം ലമീൻ യമാലും റോബർട്ട് ലെവൻഡോവ്‌സ്കിയുമാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്. പെനാൽറ്റിയിൽ നിന്ന് ഒയിഹാൻ സാൻസെറ്റാണ് അത്‌ലറ്റിക്കിനായി സ്കോർ ചെയ്‌തത്. 24-ാം മിനിട്ടിൽ തന്നെ യനാലിലൂടെ ബാഴ്സ ലീഡെടുത്തു. അത്‌ലറ്റിക്കിന്റെ ബോക്സിലേക്ക് വന്ന ഫ്രീക്കിക്ക് ഗോളി പാഡില്ല തട്ടിയകറ്റിയെങ്കിലും പന്ത് പിടിച്ചെടുത്ത് യമാൽ വലുലുക്കുകയായിരുന്നു.ബെറങ്ക്യുയിറിനെ ബാഴ്സസ ഡിഫൻഡർ കുബാർസ് ഫൗൾ ചെയ്തിന് ലഭിച്ച പെനാൽറ്റി ഗോളാക്കി സാൻസെറ്റ് 44-ാം മിനിട്ടിൽ അത്‌ലറ്റിക്കിന് സമനില സമ്മാനിച്ചു.75-ാം മിനിട്ടിലാണ് ലെവൻ ബാഴ്സയുടെ വിജയ ഗോൾ നേടിയത്.