hibiscus

വീടിന് ചുറ്റും ചെടികളും മരങ്ങളും നട്ടുവളർത്തുകയെന്നത് മലയാളികളുടെ ഒരു ശീലമാണ്. മിക്കവരുടെയും വീട്ടിൽ തുളസി,​ ചെമ്പരത്തി,​ കറ്റാർവാഴ തുടങ്ങിയ നിരവധി ചെടികൾ കാണാറുണ്ട്. എന്നാൽ ചില ചെടികൾ നടുമ്പോൾ വാസ്തു ശാസ്ത്രം നോക്കുന്നത് വളരെ നല്ലതാണ്. ശരിയായ ദിശയിൽ ആ ചെടി വച്ചില്ലെങ്കിൽ വീടിന് ഗുണത്തെക്കാൾ ഏറെ അത് ദോഷം ചെയ്യുന്നു.

കാളീദേവിക്ക് പ്രിയപ്പെട്ട പുഷ്പമാണ് ചെമ്പരത്തി. അതിനാൽ വീടുകളിൽ ചെമ്പരത്തി നട്ടുപിടിപ്പിക്കുന്നത് ഉത്തമമാണ്. ചെമ്പരത്തിയുള്ള വീടുകളിൽ ദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. പക്ഷേ വീട്ടുമുറ്റത്ത് ചെമ്പരത്തി നടുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ചെടി ശരിയായ ദിശയിൽ നടുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു.

വീടിന്റെ കിഴക്ക് ദിശയിൽ വേണം ചെമ്പരത്തി നടാൻ. ഇത് പല ഗുണങ്ങളും നൽകുന്നു. കിഴക്ക് ദിശയിൽ ചെമ്പരത്തി നട്ടാൽ വീട്ടിൽ പണം കുമിഞ്ഞ് കൂടുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. കൂടാതെ കുടുംബത്തിലെ അസ്വാരസ്യങ്ങളും അകറ്റാനും സമാധാനം നിലനിർത്താനും ചെമ്പരത്തി സഹായിക്കുന്നു. ഇത് വീട്ടിലുള്ളവരുടെ കരിയ‌റിലും ബിസിനസിലും അതിവേഗം പുരോഗതി ഉണ്ടാകും. വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിനും ചെമ്പരത്തി കിഴക്ക് ദിശയിൽ നടുക.

അതുപോലെ തുളസി ഇല്ലാത്ത വീടുകൾ പൂർണമല്ല എന്നാണ് വിശ്വാസം. തുളസിയുള്ള വീടുകളിൽ ഉയർച്ചയുണ്ടാകും. കിഴക്ക്, വടക്ക്, അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയിൽ വേണം തുളസി നടാൻ.