lizard

പണ്ട് മുതൽ ആളുകൾ പറയുന്നത് കേൾക്കാം പല്ലി ദേഹത്ത് വീഴുന്നത് ആപത്താണെന്ന്. ചിലർ പല്ലി വീണാൽ ഉടൻ പോയി കുളിക്കുകയും ചെയ്യുന്നു. എന്നാൽ പല്ലി വീഴുന്ന ശരീരത്തിന്റെ ഭാഗം അനുസരിച്ച് ഫലങ്ങൾ മാറുന്നുവെന്നാണ് വിശ്വാസം. അതുപോലെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെയായിരിക്കില്ല ഫലങ്ങൾ. ഗൗളി മനുഷ്യ ശരീരത്തിൽ വീഴുന്ന സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കിയാണ് നല്ലതാണോ ദോഷമാണോയെന്ന് പറയുന്നത്.

സ്ത്രീകളുടെ ഇടത് ഭാഗത്തും പുരുഷന്മാരുടെ വലത് ഭാഗത്തും ഗൗളി വീഴുന്നത് നല്ല സൂചനയായാണ് കരുതുന്നത്. അതുപോലെ, സ്ത്രീകളുടെ വലത് ഭാഗത്തോ പുരുഷന്മാരുടെ ഇടത് ഭാഗത്തോ പല്ലി വീണാൽ അത് പ്രതികൂല ഫലം ഉണ്ടാക്കുമെന്നും കരുതുന്നു.

പുരുഷന്മാരുടെ തലയ്ക്ക് മുകളിൽ പല്ലി വീണാൽ മരണ ഭയം ഉണ്ടാകും. മുഖത്താണെങ്കിൽ അപ്രതീക്ഷിത സമ്പത്ത് ലഭിക്കും. ഇടത്തെ കണ്ണിന് മുകളിൽ വീണാൽ നല്ല വാർത്ത കേൾക്കാൻ ഇടയാക്കും. ഇനി നെറ്റിയിലാണ് വീഴുന്നതെങ്കിൽ പ്രിയപ്പെട്ടവരുടെ വേർപാട് ഉണ്ടാകും. വലത്തെ കണ്ണിന് മുകളിൽ വീഴുന്നത് ദുഖകരമാണ്. ഏറ്റെടുത്ത ദൗത്യം പരാജയപ്പെടുമെന്നാണ് അതിന്റെ സൂചന. ഇടത് ചെവിയിൽ വീണാൽ പണം ലഭിക്കാൻ സാദ്ധ്യതയുണ്ട്.

ഇതിൽ നിന്ന് വ്യത്യസ്തമാണ് വനിതകൾക്ക്. തലയിൽ വീണാൽ മരണഭയത്തിന് കാരണമാകും. മുടിയിൽ വീണാൽ ചില രോഗപ്രശ്നങ്ങളിലൂടെ കടന്നുപോകും. ഇടത് കണ്ണിൽ വീണാൽ ഭർതൃ സ്നേഹം ലഭിക്കും. വലത് കണ്ണിൽ വീണാൽ മാനസിക സമ്മർദ്ദം നേരിടും. വലത് ചെവിക്ക് മുകളിൽ പല്ലി വീണാൽ സാമ്പത്തിക ലാഭങ്ങൾ ഉണ്ടാകുന്നു. മേൽ ചുണ്ടിൽ വീണാൽ ചില തർക്കങ്ങൾ ഉണ്ടാകും. കീഴ് ചുണ്ടിലാണെങ്കിൽ വസ്തുക്കൾ ലഭിക്കും. ഇടത് കെെക്ക് മുകളിൽ വീണാൽ മനസിക സമ്മർദ്ദം അനുഭവിക്കും. വിരലുകളിൽ വീണാൽ പുതിയ ആഭരണം ലഭിക്കും.