epaper-coploo

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തി.ഇയാളുമായി ബന്ധപ്പെട്ട മറ്റ് 14 സ്ഥലങ്ങളിലും പരിശോധന പുരോഗമിക്കുകയാണ്. സന്ദീപ് ഘോഷിന്റെ ഭരണകാലത്ത് മെഡിക്കൽ കോളേജിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന.

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് സി.ബി.ഐ കേസ് ഏറ്റെടുത്തത്.

പ്രതിയുടെ നുണപരിശോധന

പൂർത്തിയായി

കൊൽക്കത്ത: ആർ.ജി മെഡിക്കൽ കോളേജിൽ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന പൂർത്തിയായതായി സി.ബി.ഐ. കഴിഞ്ഞ ദിവസം പരിശോധന ആരംഭിച്ചെങ്കിലും ഇടയ്ക്ക് സാങ്കേതിക തകരാർ ഉണ്ടായിരുന്നു.കേസിൽ ആർ.ജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ ഉൾപ്പെടെ ആറ് പേരെ ഇന്നലെ നുണപരിശോധനയ്ക്ക് വിധേയരാക്കി. ഇതിനായി ഡൽഹി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ (സി.എഫ്.എസ്.എൽ) വിദഗ്ദ്ധ സംഘം കൊൽക്കത്തയിലെത്തിയിരുന്നു. സന്ദീപ് ഘോഷ്, മുഖ്യപ്രതി സഞ്ജയ് റോയ്, കൊല്ലപ്പെട്ട ഡോക്ടറുടെ നാല് സഹപ്രവർത്തകർ എന്നിവർക്കാണ് പരിശോധന നടത്തിയത്.സഞ്ജയ് റോയ് സെപ്തംബർ ആറ് വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരും.