തിരുവനന്തപുരം: ജഗതി തിരുവാതിര പ്രൊഡക്ഷൻസിന്റെ ബാനറിൽ സുശീലകുമാരി കെ. ജഗതി നിർമ്മിച്ച് രചനയും ഗാനരചനയും സംവിധാനവും നിർവഹിച്ച ശ്രീപദ്മനാഭ സ്വാതി സംഗമം എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം രാവിലെ 9ന് തമ്പാനൂർ ലെനിൻ സിനിമാസിൽ ഗൗരി പാർവതി ബായി നിർവഹിക്കും. ഗാനനിരൂപകൻ ടി. പി ശാസ്തമംഗലം,സാഹിത്യകാരൻ ഡോ. എഴുമറ്റൂർ രാജരാജവർമ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ലഹരിവിരുദ്ധ ബോധവത്കരണം നൽകുന്ന ചിത്രം സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹത്തിൽ സ്വൈരജീവിതം നയിക്കാൻ നന്മ മാർഗം കൂടി ചൂണ്ടിക്കാണിക്കുന്നതാണ്.