nagarjuna

ഹൈദരാബാദ്:കൺവെൻഷൻ സെന്റർ പൊളിച്ച സംഭവത്തിൽ തെലങ്കാന സർക്കാരിനെ വിമർശിച്ച് നടൻ നാഗാർജുന. കൈയേറിയെന്ന് ആരോപിച്ചാണ് നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ കൺവെൻഷൻ സെന്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചു നീക്കിയത്. കോടതി ഉത്തരവിടുകയാണെങ്കിൽ താൻ തന്നെ കൺവെൻഷൻ സെന്റർ പൊളിച്ചു നീക്കുമായിരുന്നുന്നും കേസിൽ ഇടക്കാല സ്റ്റേ ഏർപ്പെടുത്തുകയാണ് കോടതി ചെയ്തതെന്നും നാഗാർജുന എക്സിൽ കുറിച്ചു.

നിയമവിരുദ്ധമായാണ് കൺവെൻഷൻ സെന്റർ പൊളിച്ചു നീക്കിയത്. ഇത് തനിക്ക് വേദനയുണ്ടാക്കി. തന്റെ പ്രശസ്തി ഉപയോഗിച്ച് നിയമവിരുദ്ധമായ ഒരു കാര്യവും ചെയ്തിട്ടില്ല.

ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ല. സ്വകാര്യഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതർ കെട്ടിടം തകർത്തത്. നടപടിക്ക് മുമ്പ് നോട്ടീസ് നൽകിയില്ല. കേസ് കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണ് നിയമവിരുദ്ധമായ നടപടി. ജനങ്ങൾക്ക് തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറുന്നതിന് വേണ്ടിയാണ് പ്രതികരിക്കുന്നതെന്നും കോടതിയിൽ നിന്നും തങ്ങൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.