kobmanarakdumathew
മണർകാട് മാത്യു

കോട്ട​യം: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ മണർകാട് മാത്യു (89) നി​ര്യാ​ത​നായി. നാൽപ്പത്തിമൂന്ന് വർഷം മലയാള മനോരമയിൽ ജോലി നോക്കിയിരുന്നു. മനോരമ വാരാന്ത്യപ്പതിപ്പിന്റെ ചുമതല വഹിച്ചശേഷം 1980 ൽ എഡിറ്റർ ഇൻചാർജായി. വനിത ദ്വൈവാരിക എഡിറ്റർ ഇൻചാർജ് പദവിയും വഹിച്ചിട്ടുണ്ട്. കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡന്റാണ്. ഭാര്യ: സൂസി മാത്യു (ആർപ്പൂക്കര തെക്കേതട്ടിൽ കുടുംബാംഗം). മക്കൾ: സജീവ് മാത്യു (മാനേജിംഗ് പാർട്ട്ണർ, പാടത്ത് അഗ്രിഗേറ്റ്‌സ്), റെയ് മോൾ സെഫി (കുവൈറ്റ്), ആഷ്‌​ലി മാത്യു (സെന്റ് തോമസ് ഹൈസ്‌കൂൾ, തോട്ടയ്ക്കാട്). മരുമക്കൾ: മെറിൻ പോൾ (പ്രിൻസിപ്പൽ, ബഡ്ഡി ഇന്റർനാഷണൽ സ്‌കൂൾ, ഹിമാചൽ), സെഫി അലക്‌സ്, പരേതനായ അജി മാത്യു. മണർകാട് സെന്റ് മേരീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വൈകിട്ട് അഞ്ചിന് മണർകാട് കുന്നേൽ തറവാട് വീട്ടിലെത്തിക്കും. സംസ്‌കാരം ബുധനാഴ്ച 12ന് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ.