dhawan

അന്താരാഷ്ട്ര ക്രി​ക്കറ്റി​ൽ നി​ന്ന് വി​രമി​ച്ച ശി​ഖർ ധവാനെക്കുറി​ച്ചുള്ള കുറി​പ്പുകൾ പങ്കുവച്ച് മുൻ സഹതാരങ്ങളായ വി​രാട് കൊഹ്‌ലി​യും രോഹി​ത് ശർമ്മയും മുൻ ഇന്ത്യൻ കോച്ച് രവി​ ശാസ്തി​യും.

ഏഴുവർഷം കോച്ചായും ഡയറക്ടറായും ഞാൻ ഇന്ത്യൻ ടീമി​നൊപ്പം ഉണ്ടായി​രുന്നപ്പോൾ എനി​ക്ക് ഏറെ സന്തോഷവും സംതൃപ്തി​യും പകർന്നതായി​രുന്നു നിന്റെ സാന്നി​ദ്ധ്യം.ഐ.സി​.സി​ ടൂർണമെന്റുകളി​ലും ഏഷ്യാകപ്പുകളി​ലും ലങ്കയി​ലെ ഗാലെയി​ലും നീ കാഴ്ചവച്ച ഇന്നിംഗ്സുകൾ എക്കാലവും ഓർമ്മി​ക്കപ്പെടും. ധവാൻ ഇപ്പോഴും ചെറുപ്പമാണ്. ക്രി​ക്കറ്റുമായി​ പല റോളുകളി​ൽ തുടരാൻ കഴി​യും. അതി​ന് ശ്രമി​ക്കുക പ്രി​യപ്പെട്ടവനേ...

രവി​ ശാസ്ത്രി​

ഒരേ മുറി പങ്കിട്ടു തുടങ്ങിയ സൗഹൃദമാണ് നമ്മുടേത്. ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാനുള്ളത് നീ സമ്മാനിച്ചു. ഒരറ്റത്ത് നീ ഉണ്ടായിരുന്നത് മറ്റേയറ്റത്ത് എന്റെ ജോലി എളുപ്പമാക്കിയിരുന്നു. എല്ലാം തികഞ്ഞ ഒരു ജാട്ടായിരുന്നു നീ.

- രോഹിത് ശർമ്മ

തിളക്കമാർന്ന അരങ്ങേറ്റം മുതൽ ധീരമായ നിരവധി ഇന്നിംഗ്സുകളിലൂടെ എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാനാവുന്ന നിരവധി മുഹൂർത്തങ്ങളാണ് ശിഖർ സമ്മാനിച്ചത്. ക്രിക്കറ്റിനോടുള്ള ധവാന്റെ പ്രണയവും സ്പോർട്സ്മാൻ സ്പിരിറ്റും മുഖമുദ്ര‌യായ ആ ചിരിയും ഇനി മിസ് ചെയ്യും.പക്ഷേ കളിക്കളത്തിൽ ധവാൻ സൃഷ്ടിച്ച റെക്കാഡുകൾ എന്നും നിലനിൽക്കും. നല്ല ഓർമ്മകൾക്ക് നന്ദി ഗബ്ബർ, അടുത്ത ഇന്നിംഗ്സിന് എല്ലാ ആശംസകളും.