അകാലത്തിൽ വിട പറഞ്ഞ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ സ്വപ്ന വീട് യാഥാർത്ഥ്യമായി. കൊല്ലം സുധിയുടെ കുടുംബത്തിന് കെ.എച്ച്.ഡി.ഇ.സി എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയോടെ പണി കഴിപ്പിച്ച സുധിലയം എന്ന വീടിന്റെ പാലുകാച്ചൽ ചടങ്ങായിരുന്നു ഇന്ന്.
ബിഷപ്പ് നോബിൾ ഫിലിപ്പ് ഏഴു സെന്റ് സ്ഥലം സൗജന്യമായി നൽകി. മാ സംഘടനയുടെ പിന്തുണയും ലഭിച്ചു. ഏകദേശം 1050 സ്ക്വയർഫീറ്റിൽ മുന്ന് ബെഡ്റൂമുകളോടെയാണ് വീടിന്റെ നിർമ്മാണം. ഇതിൽ രണ്ടെണ്ണം ബാത്ത് അറ്റാച്ച്‌ഡും ഒന്ന് കോമൺ ബാത്ത് റൂമും ആണ്. ഒരു വാഷ് ഏരിയ, സിറ്റൗട്ട്, ലിവിംഗ്, ഡൈനിംഗ് റൂം തുടങ്ങിയവയും മനോഹരമായ കിച്ചണും വീടിന് അഴക് കൂട്ടുന്നു. വീടിന് അകത്തേക്ക് പ്രവേശിക്കുന്നത് മനോഹരമായ ലിവിംഗ് ഏരിയയിലേക്കാൻ്. കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ഇവിടം ഒരുക്കിയിരിക്കുന്നത്. കോർണർ സോഫ, ടിവി യൂണിറ്റ് എന്നിവ ഇവിടെ നൽകിയിട്ടുണ്ട്. വൈറ്റ് കളർതീമാണ് വീടിന്റെ അകത്തളങ്ങൾ. ഴിലാളി യൂണിയന്റെ സ്നേഹോപഹാരമായ സുധിയുടെ ഗ്രാനൈറ്റിൽ തീർത്ത ഒരു രൂപം വച്ചിരിക്കുന്നു. ഏകദേശം ഇരുപത് ലക്ഷം രൂപയാണ് വീടിന് ചെലവായത് എന്നാണ് റിപ്പോർട്ട്.
തൃശൂർ കയ്‍പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ ആണ് കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.