girl

കോഴിക്കുഞ്ഞുങ്ങളുമായി കളിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 93 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

മരിയ ഗോഡിനെസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് സൈഡിലും പോക്കറ്റുള്ള പാവാടയും ടോപ്പുമാണ് പെൺകുട്ടി ധരിച്ചിരിക്കുന്നത്. രണ്ട് പോക്കറ്റിലും ഓരോ കോഴിക്കുഞ്ഞും ഉണ്ട്. ഇവയെ സ്‌നേഹപൂർവം തലോടുകയാണ് പെൺകുട്ടി.

കുറച്ച് കഴിഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ ഒരു കൊട്ടയിൽ വയ്ക്കുകയാണ്. ഓരോ കോഴിക്കുഞ്ഞിനെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്ത് മുത്തം നൽകിയ ശേഷമാണ് കൊട്ടയിൽ വയ്ക്കുന്നത്. അമ്പത് ലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേർ കമന്റ് ചെയ്‌തിട്ടുമുണ്ട്.

View this post on Instagram

A post shared by Maria Godinez (@mamasoli_go)