a

ബംഗളൂരു: കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന കന്നട നടൻ ദ‌ർശന് പ്രത്യേക പരിഗണന നൽകിയതിന് പരപ്പന അഗ്രഹാര ജയിലിലെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റി.

വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ച ആരാധകനെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ ജൂൺ 22ന് ജയിലിലായത്. ജയിലിൽ വീഡിയോ കോൾ ചെയ്യുന്നതിന്റെയും മാനേജർ നാഗരാജ്, ഗുണ്ടാ നേതാവ് വിൽസൻ ഗാർഡൻ നാഗ എന്നിവർക്കൊപ്പം പുകവലിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിൽസൻ നാഗയുടെ സംഘാംഗങ്ങളാണ് ദൃശ്യമാദ്ധ്യമത്തിൽ പങ്കുവച്ചത്.