astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഓഗസ്റ്റ് 27 - കൊല്ലവർഷം 1200 ചിങ്ങം 11 ചൊവ്വാഴ്ച. വൈകുന്നേരം 3 മണി 37 മിനിറ്റ് 30 സെക്കന്റ് വരെ രോഹിണി നക്ഷത്രം ശേഷം മകയിരം നക്ഷത്രം

അശ്വതി: പ്രണയബന്ധങ്ങളിൽ അകപ്പെടും, ഭക്തി കാര്യങ്ങളിൽ താൽപര്യം ഏറും, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും, വ്യവഹാര വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഭരണി: ഉദ്യോഗസ്ഥർക്ക് പ്രലോഭനങ്ങൾ ഉണ്ടാകും അതിൽ വഴിപ്പെടരുത്, ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, ധനചെലവ്, ദൂരയാത്രാ ക്ലേശം.

കാര്‍ത്തിക: എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, ഔദ്യോഗികപരമായി സ്ഥാനക്കയറ്റം ലഭിക്കും, അവിചാരിതമായി ബന്ധു സമാഗമം ഉണ്ടാകും, വിദ്യാപരമായ മുന്നേറ്റം.

രോഹിണി: പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, കമിതാക്കൾ തമ്മിലുള്ള തെറ്റിധാരണകള്‍ ഒഴിവാകും. പ്രശസ്ഥിയും വിജയവും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം.

മകയിരം: ബിസിനസ്സില്‍ പുതിയ അവസരങ്ങൾ, പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, മേലുദ്യോഗസ്ഥര്‍ സഹായിക്കും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും.

തിരുവാതിര: ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, ധനപരമായി ലാഭങ്ങൾ ഉണ്ടാകും, ധന നേട്ടം, വ്യവഹാര വിജയം, ദേവാലയ ദര്‍ശനം, അംഗീകാരവും, യാത്രാഗുണം.

പുണര്‍തം: സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സാധിക്കും, ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും, അനുകൂലമായ വിവാഹ ആലോചന, ആപത്തുകളില്‍ നിന്നും രക്ഷ, ഭാര്യാഗുണം.

പൂയം: സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികപരമായ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, ദാമ്പത്യ സുഖം, ഗൃഹത്തിന് മോടി പിടിപ്പിക്കും.

ആയില്യം: മനസ്സിന് സ്വസ്ഥതയും സമാധാനവും ലഭിക്കും, ആദ്ധ്യാത്മിക സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് മന:സ്സുഖം ലഭിക്കും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും.

മകം: ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, വിദ്യാവിജയം, ആഗ്രഹങ്ങള്‍ സഫലമാകും, ഉല്ലാസകരമായ അനുഭവങ്ങള്‍, ധനലാഭം, ഉന്നത സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍.

പൂരം: കാര്യസാധ്യങ്ങൾക്കുള്ള വഴികൾ തെളിഞ്ഞു വരും, ജീവിതപങ്കാളി വഴി സുഖവും സമാധാനവും, പലരംഗത്തും വിജയവും അംഗീകാരവും, യാത്രാഗുണം.

ഉത്രം: കലാപരമായ കാര്യങ്ങള്‍ക്ക് കാലതാമസം. അസമയത്തുള്ള ഭക്ഷണവും യാത്രകളും ഒഴിവാക്കുക, അനാവശ്യമായി പണം ചെലവഴിക്കും, ലോണുകളും മറ്റും പ്രതികൂലമാകും, ജാമ്യം നില്‍ക്കരുത്.

അത്തം: ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കും, ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തില്‍ വന്നുചേരും, പുതിയ കൂട്ടുകെട്ടുകള്‍ മൂലം ജീവിതത്തിന് മാറ്റം, നാല്‍ക്കാലി മുഖേനെ സാമ്പത്തിക നേട്ടം, ബന്ധു ഗുണം.

ചിത്തിര: കുടുംബത്തില്‍ ശാന്തിയും സമാധാനവും, സര്‍വ്വ വിഘ്‌നങ്ങളും അകലും, വിവാഹാദി കര്‍മ്മങ്ങള്‍ കുടുംബത്തില്‍ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും, വിദേശയാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും.

ചോതി: യാത്രയില്‍ വളരെ കരുതല്‍ വേണം, പ്രേമകാര്യങ്ങളില്‍ ‍സമാധാനക്കുറവ്, മാനസ്സികവും ശാരീരികവുമായി അസ്വസ്ഥതകള്‍, രോഗാവസ്ഥ, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും.

വിശാഖം: ദാബത്യസുഖക്കുറവ്, നിസാരമായി കരുതുന്ന കാര്യങ്ങള്‍ വല്ലാതെ കുഴക്കും, ആത്മവിശ്വാസം നഷ്ടപ്പെടത്തുന്ന സംഗതികള്‍ സംജാതമാകും, സ്ത്രീകള്‍ കാരണം അസ്വസ്ഥത, ബന്ധുക്കളുടെ എതിര്‍പ്പുകള്‍.

അനിഴം: ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങും, സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കും, മറ്റുള്ളവരുടെ സഹായത്താല്‍ കാര്യലാഭം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, കുടുംബ സുഖം.

കേട്ട: സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക, ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രുവര്‍ദ്ധന.

മൂലം: ബിസനസ്സ് പുനരാരംഭിക്കും, വ്യാപാര രംഗത്തുള്ളവർക്ക് വളരെ നേട്ടം, സര്‍വാഭീഷ്‌ടസിദ്ധി, മാതാവിന്‍റെ ആരോഗ്യ പരിപാലനം നടത്തും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.

പൂരാടം: ആഗ്രഹ സാഫല്ല്യം, സംതൃപ്തി, കുടുബസുഖം, യാത്രയില്‍ നേട്ടം, കടബാദ്ധ്യതകള്‍ കുറയും, സുഖാനുഭവങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും.

ഉത്രാടം: ദൈവീക ചിന്ത ഉടലെടുക്കും,സ്ത്രീകള്‍ കാരണം സുഖവും സമാധാനവും, ആരെയും വിശ്വാസപൂര്‍വ്വം ഒന്നും ഏല്പിക്കരുത്, അന്യദേശ വാസം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍.

തിരുവോണം: ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും, ജോലിയിൽ അനുകൂലമായ രീതിയില്‍ മാറ്റം, താല്‍ക്കാലിക ജോലി സ്ഥിരപ്പെടും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

അവിട്ടം: ഗൃഹത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും, നൂതനസംരംഭങ്ങള്‍ തുടങ്ങും, ശമ്പള വര്‍ദ്ധനവിന് യോഗം, അകന്നു നിന്നവര്‍ അനുകൂലികളാകും, സ്ത്രീകള്‍ക്ക് ധന വരവ് കൂടും.

ചതയം: ശത്രു ജയം, പ്രണയ കാര്യങ്ങിളിൽ സന്തോഷം, സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും, വിദേശനിര്‍മിതമായ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും, കര്‍മ്മരംഗം ഉഷാറാകും.

പൂരുരുട്ടാതി: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ നല്ല കരുതല്‍ വേണം,പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, ധനനഷ്ടം താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും, ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍.

ഉത്തൃട്ടാതി: കുടുബസുഖം, വിവാഹം മൂലം ഉയര്‍ച്ച, ദീര്‍ഘദൃഷ്‌ടിയോടെ കാര്യങ്ങള്‍ ചെയ്യും, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം, ധനപ്രാപ്തി, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

രേവതി: വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ഭൂമി ക്രയവിക്രയങ്ങൾ നടക്കും. പ്രത്യേകാഭിലാഷങ്ങള്‍ നടപ്പിലാകും, സേവന സന്നദ്ധത പ്രകടിപ്പിക്കും, കീര്‍ത്തി പദവി എന്നിവ ലഭിക്കും