e

തൃശൂർ: ആരോഗ്യകരമായ സമൂഹത്തിനും യുവാക്കളെ ശരിയായ പാതയിൽ നയിക്കാനും ലക്ഷ്യമിട്ട് 'സ്‌പോർട്സ് ഈസ് ഔവർ ഹൈ' എന്ന പേരിൽ പ്രചാരണ പരിപാടിക്ക് കേരള ക്രിക്ക​റ്റ് ലീഗ് ടീമായ ഫിന്നെസ് തൃശൂർ ടൈ​റ്റൻസ് തുടക്കംകുറിച്ചു. കൊച്ചിയിലെ പ്രമുഖ ക്രിയേറ്റിവ്

ഏജൻസിയായ പോപ്‌കോൺ ക്രിയേ​റ്റിവ്സുമായി സഹകരിച്ചാണ് തൃശൂർ ടൈ​റ്റൻസ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

പരിപാടിയുടെ ഭാഗമായി 'സ്‌പോർട്സ് ഈസ് ഔവർ ഹൈ' എന്ന സന്ദേശവുമായി ചുവർച്ചിത്രരചനാ മത്സരം സംഘടിപ്പിക്കും. വ്യക്തികൾ, വിദ്യാർഥികൾ, ഗ്രൂപ്പുകൾ, ക്ലബ്ബുകൾ തുടങ്ങി എല്ലാവർക്കും പങ്കെടുക്കാം.

മത്സരാർത്ഥികൾക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട കായികവിനോദങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാം. വാട്ട് ഈസ് യുവർ ഹൈ വെബ്‌സൈ​റ്റിൽ നിന്നും 3 ഗുണം3 അടി ലോഗോ പ്രിന്റ് ഡൌൺലോഡ് ചെയ്‌തെടുത്തതിനു ശേഷം അനയോജ്യമായ ചുവർ സ്വയം തിരഞ്ഞെടുക്കണം. 3 ഗുണം 3 അടി പ്രിന്റ് ഒട്ടിക്കുക എന്ന നിയമം പാലിക്കണം.

പൂർത്തിയായ ചിത്രത്തിന്റെ ഫോട്ടോകൾ, പങ്കെടുക്കുന്നവരുടെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്​റ്റ് ചെയ്യേണ്ടതാണ്. ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ചെയ്യാനും whatsyourhigh.popkon.in എന്ന വെബ്‌സൈ​റ്റോ തൃശൂർ ടൈ​റ്റൻസിന്റെ സോഷ്യൽ മീഡിയ പേജുകളോ സന്ദർശിക്കുക.