ലോകത്ത് ഭാവിയിൽ പെൺകുട്ടികൾ മാത്രം ജനിക്കുന്നതിനെ കുറിച്ച് സങ്കല്പിച്ചിട്ടുണ്ടോ. എന്നാൽ അങ്ങനെ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഒരു സംഘം ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നത്. മനുഷ്യ പ്രത്യുത്‌പാദനത്തിന്റെ ഭാവിയെ കുറിച്ച് അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് പഠനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
പുരുഷ ലിംഗം നിർണയിക്കുന്നതിൽ വളരെ നിർണായകമായ വൈ ക്രോമസോം ക്രമേണ ചുരുങ്ങി ഒടുവിൽ അപ്രത്യക്ഷമാകാൻ സാദ്ധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ഭാവിയിൽ പെൺകുട്ടികൾ മാത്രം ദനിക്കുന്ന ഒരു ലോകത്തിന് ഇത് കാരണമായേക്കാം. പുതിയ ലിംഗഭേദം നിർണയിക്കുന്ന പുതിയ ജീനിനെ വികസിപ്പിക്കാൻ അനുവദിക്കുകയോ അല്ലെങ്കിൽ മറ്റ് പുനരുത്പാദന സംവിധാനങ്ങൾ വികസിപ്പിക്കാനോ ഇത് ഗവേഷകരോ പ്രേരിപ്പിക്കാം എന്നാണ് റിപ്പോർട്ട്.
ക്രോമസോം അപ്രത്യ.ക്ഷമാകുന്നതിലൂടെ മനുഷ്യരുടെ പുനരുത്പാദനത്തിന്റെ മുഖം മാറുകയും ജീവിവർഗങ്ങളുടെ ദീർഘകാല നിലനിൽപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ സ്പൈനൽ റാറ്റിൽ എങ്ങനെയാണ് പുരുഷ ലിംഗം നിർണയിക്കുന്ന പുതിയ ജീൻ വികസിപ്പിച്ചെടുത്തതെന്ന് വിവരിച്ചിട്ടുണ്ട്. പുരുഷലിംഗം നിർണയിക്കുന്നതിൽ പ്രധാനമായ വൈ ക്രോമസോം ചുരുങ്ങുകയാണെന്നും അത് അപ്രത്യക്ഷമാകുമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അവസാനം സ്ത്രീകൾ മാത്രം ജനിക്കുന്ന അവസ്ഥ സംജാതമാകുമെന്നും അവർ പറഞ്ഞു.
പുരുഷൻമാരുടെ XY ക്രോമസോമുകളിൽ വൈ ക്രോമസോമിന്റെ വലുപ്പവും തകർച്ചയും പുതിയ മനുഷ്യവർഗത്തെ കുറിച്ച് ആശങ്കകൾ ഉയർത്തുന്നുണ്ട്. പ്ലാറ്റിപ്പസിനെ ഉദാഹരണമാക്കിയാണ് ഇക്കാര്യം ഗവേഷകർ വിശദീകരിച്ചത്. പ്സാറ്റിപ്പസിൽ XY ജോഡി എന്നത് രണ്ട് തുല്യ അംഗങ്ങളുള്ള സാധാരണ ക്രോമസോം മാത്രമാണ്. മനുഷ്യരും പ്ലാറ്റിപസും വെവ്വേറെ തലങ്ങളിൽ വികസിച്ചുകൊണ്ടിരുന്ന 137 കോടി വർഷത്തിനിടെ ഥ ക്രോമസോമിന് 900 മുതൽ 55 വരെ സജീവ ജീനുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
അതായത് പത്ത് ലക്ഷം വർഷത്തിനിടെ അഞ്ച് ജീനുകളുടെ നഷ്ടം സംഭവിക്കുന്നു. ഇങ്ങനെ പോകുകയാണെങ്കിൽ 1.1 കോടി വർഷത്തിനുള്ളിൽ അവസാന 55 ജീനുകൾ കൂടി ഇല്ലാതാകും
പുതിയൊരു ബദൽ സാധ്യതയിലേക്കാണ് പുതിയ കണ്ടെത്തൽ വിരൽ ചൂണ്ടുന്നതെന്ന് പഠനത്തിൽ പറയുന്നു.