hjhjhj

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ.ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന വനിതകളുടെ റാവീസ് പ്രതിധ്വനി 5എസിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബാൾ പ്ലേയർ ഏഞ്ചൽ അഡോൽഫസ് നിർവഹിച്ചു.200ലധികം വനിതകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇൻഫോസിസ് ഇക്വിഫാക്സിനെ പരാജയപ്പെടുത്തി.ടൂർണമെന്റ് കൺവീനർ എ.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു.നീത സുഭാഷ്,​ജിഷ ഗോമസ്,​റോഷിൻ ഏഞ്ചൽ ചെറിയാൻ എന്നിവർ പങ്കെടുത്തു.ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റ് 31,സെപ്തംബർ 1,3,5 തീയതികളിൽ വൈകിട്ട് 3 മുതൽ ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടക്കും.