e

ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെ ആദ്യ വിദേശ പരിശീലകൻ (ബ്രിട്ടീഷുകാരനല്ലാത്ത) സ്വെൻഗോരാൻ എറിക്സൺ അന്തരിച്ചു.76 വയസായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെ ജന്മനാടായ സ്വീഡനിലെ സുന്നെയ്ക്ക് സമീപം ജോർകെഫോസിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം.

2001 മുതൽ 2006വരെ ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെ പ്രധാന പരിശീലകനായിരുന്നു എറിക്സൺ. 2002,2006 ലോകകപ്പുകളിലും 2004ലെ യൂറോ കപ്പിലും ഇംഗ്ലണ്ടിനെ ക്വാർട്ടറിലെത്തിക്കാൻ അദ്ദേഹത്തിനായി.മെക്സിക്കോ, ഐവറി കോസറ്റ്,ഫിലിപ്പീൻസ് ദേശീയ ടീമുകളെയും മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി, എ.എസ് റോമ, ലാസിയോ, ബെൻഫിക്ക തുടങ്ങിയ പ്രമുഖ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. വിവിധ ക്ലബുകൾക്കൊപ്പം 18 കിരീട നേട്ടങ്ങളിലും പങ്കാളിയായി.