
ഓണാഘോഷം ലക്ഷ്യമിട്ട് വിപണി സജീവമായതോടെ നിലവാരം കുറഞ്ഞ ഭക്ഷ്യ സാധനങ്ങളുടെ വിപണനവും വർദ്ധിച്ചു. അവ നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി. വിവിധ രൂപങ്ങളിലും നിറങ്ങളിലുമായി വറ്റലുകൾ, പലഹാരങ്ങൾ, മിക്സ്ചറുകൾ എന്നിവ ഇപ്പോൾ വിപണികളിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇവയിൽ പകുതിയിലേറെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നവയും ബാക്കിയുള്ളവ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി അവിടെ തയ്യാറാക്കുന്നവയും ആണ്.