
കെയ്‌റോ: സുഡാനിൽ കനത്ത മഴയിൽ അണക്കെട്ട് തകർന്ന് 60 പേർ മരിച്ചു. റെഡ് സീ സ്‌റ്റേറ്റിലെ അർബാത് ഡാമാണ് തകർന്നത്. വീടുകളും കൃഷിയിടങ്ങളുമടക്കം ഒഴുകിപ്പോയി. മരണനിരക്ക് ഉയർന്നേക്കുമെന്നാണ് സൂചന. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. വാഹനങ്ങളിലും മറ്റും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ശനിയാഴ്ച രാത്രിയാണ് അണക്കെട്ട് തകർന്നതെന്നാണ് വിവരം. ഇന്റർനെറ്റ് തകരാറിലായതിനെത്തുടർന്ന് ആശയവിനിമയം താറുമാറായി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.