കീവ്: യുക്രെയിനിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ മരിച്ചു. 200ലേറെ മിസൈലുകളും ഡ്രോണുകളുമാണ് ഇന്നലെ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളെ ലക്ഷ്യമിട്ടത്. ഊർജ്ജ സംവിധാനങ്ങൾ തകർന്നതോടെ പ്രധാന നഗരങ്ങൾ ഇരുട്ടിലായി. കീവിൽ മെട്രോ സ്റ്റേഷനുകളിലും മറ്റും ജനങ്ങൾ അഭയംതേടി. ജലവിതരണവും തടസപ്പെട്ടു. കീവിൽ ഒരു ഡാമിന് കേടുപാടുണ്ട്. ഇതിനിടെ, യുക്രെയിൻ അതിർത്തിയിൽ നിന്ന് ഒരു ഡ്രോൺ തങ്ങളുടെ വ്യോമപരിധി കടന്നതായി അയൽരാജ്യമായ പോളണ്ട് അറിയിച്ചു.