pp

ധാക്ക: തെക്കു കിഴക്കൻ ബംഗ്ലാദേശിൽ ശക്തമായ മഴയ്‌ക്ക് പിന്നാലെയുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. 52 ലക്ഷത്തോളം പേരെ കഴിഞ്ഞ ആഴ്ച മുതൽ പ്രളയം ബാധിച്ചെന്നാണ് കണക്ക്. നദികൾ കരകവിഞ്ഞു. 11 ജില്ലകളിലെ 3,500 ക്യാമ്പുകളിലായി 4,​00,000 പേരെ മാറ്റിപ്പാർപ്പിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.