e

ഷില്ലോംഗ്: ഡ്യൂറാൻഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഫൈനലിൽ കടന്നു. ഇന്നലെ നടന്ന സെമിയിൽ ഷില്ലോംഗ് ലജോംഗിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് നോർത്ത് ഈസ്റ്റ് ഫൈനലുറപ്പിച്ചത്.തവോയ് സിംഗ്,​ അജറയിസെ,​ പ്രദീപ് ഗോഗോയ് എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ സ്കോറ‌ർമാ‌. ഇന്ന് നടക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സ് - ബംഗളൂരു എഫ്.സി സെമി പോരാട്ടത്തിലെ വിജയികളായിരിക്കും ഫൈനലിൽ നോർത്ത് ഈസ്റ്റിന്റെ എതിരാളികൾ.