murder

പത്തനംതിട്ട: പച്ചക്കറി വ്യാപാരിയെ രണ്ടംഗ സംഘം വെട്ടിക്കൊന്നു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് സംഭവം. റാന്നിയില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന അനില്‍ ആണ് കൊല്ലപ്പെട്ടത്. ക്യാരറ്റിന്റെ വിലയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് സൂചന. കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൊലീസിന്റെ പിടിയിലാവരില്‍ ഒരാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്ഥിരം കുറ്റവാളിയാണെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണം നടക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചികിത്സയ്ക്കായി പരിക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.