ചെന്നൈ :പ്രഥമ ഇന്ത്യൻ റേസിംഗ് ലീഗിൽ ആദ്യ റൗണ്ടിൽ എ4 വിഭാഗത്തിൽ വിജയിച്ച് കൊച്ചി ഗോഡ് സ്പീഡ്. ടീമിന് വേണ്ടി ഓസ്‌ട്രേലിയിൽ നിന്നുള്ള ഹഗ് ബാർട്ടറാണ് വിജയിച്ചത്. 19 കാരനായ ബാർട്ടർ മത്സരത്തിൽ ഉടനീളം മികച്ച ആധിപത്യമാണ് പുലർത്തിയത്. ഉഗ്രമായ വേഗതയാണ് റേസിംഗ് ട്രാക്കിൽ ഹഗ് ബാർട്ടർ പ്രകടമാക്കിയത്.
ഇന്ത്യൻ റേസിംഗ് ലീഗിന്റെ ആദ്യ റൗണ്ടിൽ സൗരവ് ഗാംഗുലിയുടെ ഉടമസ്ഥയിലുള്ള ബംഗാൾ ടൈഗേഴ്സും വിജയം ഉറപ്പിച്ചു . മലേഷ്യയുടെ അലിസ്റ്റർ യുങ്ങാണ് ചാമ്പ്യൻഷിപ്പ് നേടിയത്.