തിരുവനന്തപുരം: സാലറി ചലഞ്ചിന് സമ്മതപത്രം നൽകാത്ത ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം നൽകാൻ സമ്മതമാണെന്ന് അനുമാനിച്ച് പിടിച്ചെടുക്കുമെന്ന ഐ.എം.ജി ഡയറക്ടറുടെ സർക്കുലറിനെതിരെ കേരള എൻ.ജി.ഒ സംഘ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.ഐ.എം.ജി ഡയറക്ടറേറ്റിൽ നടന്ന പ്രതിഷേധ പരിപാടി കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജോ.സെക്രട്ടറി പ്രദീപ് പുള്ളിത്തല ഉദ്ഘാടനം ചെയ്തു.നോർത്ത് ജില്ലാ സെക്രട്ടറി ബി.കെ.സജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതിയംഗങ്ങളായ പാക്കോട് ബിജു,ശ്രീകുമാർ.വി.സി,സൗത്ത് ജില്ലാപ്രസിഡന്റ് സന്തോഷ് അമ്പറത്തലയ്ക്കൽ,ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.