തൃശൂർ: തൃശൂരിലെ ലോഡ്ജിൽ രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്‌സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിലെ മറ്റൊരു പ്രതികൂടി പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി ചാപ്പാബീച്ച് സ്വദേശിയായ അയ്യപ്പേരി വീട്ടിൽ സഫ്‌വാനെ (29) ആണ് ഈസ്റ്റ് പൊലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിലെ ആറു പ്രതികളെ മുൻ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ഇളങ്കോയുടെ നിർദ്ദേശ പ്രകാരം എ.സി.പി സലീഷ് ശങ്കരന്റെ നേത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് സി.ഐ, ജിജോ എം.ജെ, മഹേഷ്‌കുമാർ, സൂരജ്, ഹരീഷ്, ദീപക്, അജ്മൽ എന്നിവരാണ് പ്രതിയെ കൂടിയ സംഘത്തിലുണ്ടായിരുന്നത്.