പത്തനംതിട്ട : ഓൺലൈൻ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപ കബളിപ്പിച്ച കേസിൽ ഹരിയാന സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാനയിൽ നടത്തിയ സാമാന കേസിൽ കഴിഞ്ഞ ആറുമാസമായി ഗുരുഗ്രാം ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഭിവനി ഹുഡാ സെക്ടർ 13, ഹൗസ് നമ്പർ 588ൽ അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. . ഉത്തർ പ്രദേശിലും ഇയാൾക്കെതിരെ തട്ടിപ്പിന് കേസുകളുണ്ട്. കോയിപ്രം കടപ്ര മലകുന്നത്ത് ചരിവുകാലായിൽ ജേമോൻ വർഗീസിന്റെ 5,14,533 രൂപയാണ് അഖിൽ ഉൾപ്പെടുന്ന തട്ടിപ്പുസംഘം കബളിപ്പിച്ചെടുത്തത്. ജോലി ലഭിക്കുകയോ പണം തിരികെനൽകുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 18നാണ് ജോമോൻ പരാതി നൽകിയത്.
2023 ഡിസംബർ 24ന് ഓൺലൈൻ ജോലി നൽകാമെന്ന് പറഞ്ഞ് ഫോണിലൂടെ ഇയാൾ ജോമോനുമായി ബന്ധപ്പെടുന്നത്.