തിരുവനന്തപുരം : കാര്യവട്ടം സായി എൽ.എൻ.സി.പിയിൽ നടത്തുന്ന മാസ്റ്റർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ്‌ സ്പോർട്സ് (എ.പി.ഇ.എസ്- രണ്ട് വർഷം) കോഴ്സിൽ എസ്‌.സി വിഭാഗത്തിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.പി.ഇ.എസ്/ ബി.പി.ഇ/ ബി.പി.ഇഎഡ്/ ബി.എസ്‌സി പി.ഇ ബിരുദം. 1994 ജൂലായ് 1നു ശേഷം ജനിച്ചവർക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്. കാർഡിയോളജി സർട്ടിഫിക്കറ്റ് എന്നിവ സഹിതം 29ന് രാവിലെ 9ന് കോളേജിൽ ഹാജരാകണം.കഴിഞ്ഞ വർഷം നടത്തിയ പ്രവേശന പരീക്ഷയ്ക്ക് ഹാജരായവർ അപേക്ഷിക്കേണ്ടതില്ല.ഫോൺ: 0471-2412189