റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഓഗസ്റ്റ് 28 കൊല്ലവർഷം 1200 ചിങ്ങം 12 ബുധനാഴ്ച.
(വൈകന്നേരം 3 മണി 52 മിനിറ്റ് 36 സെക്കന്റ് വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം )
അശ്വതി: ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും., വിവാഹജീവിതത്തിൽ ചില വിഷമതകൾ വന്നു ഭവിക്കും കരുതലോടെയിരിക്കുക, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.
ഭരണി: പലവിധ പ്രയാസങ്ങൾ അനുഭവത്തിൽ വരും, ബദ്ധപ്പാടുകൾ, ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടും,അന്യദേശ വാസം, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം.
കാർത്തിക: അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാകും, ബുദ്ധിയില്ലാതെ പ്രവർത്തിക്കുന്നതിനാൽ ധനനഷ്ടം, സ്വാർദ്ധമായി പെരുമാറും, ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ.
രോഹിണി: പരുഷവാക്കുകൾ പ്രയോഗിക്കുന്നതിനാൽ ശത്രുക്കൾ വർദ്ധിക്കും, അസ്വസ്ഥതകളും തർക്കങ്ങളും കാരണം മനസ്സ് കലുഷിതമാകും.
മകയിരം: പങ്കാളിക്ക് ഉദ്യോഗത്തിൽ നേട്ടങ്ങൾ, വിദ്യാവിജയം, എല്ലാറ്റിനോടും അമിതമായ താല്പര്യം തോന്നും. കലാരംഗത്തുള്ളവർക്ക് നേട്ടം, ക്ഷേത്ര ദർശനം നടത്തും.
തിരുവാതിര: വിവാഹാലോചനകൾ അന്തിമ തീരുമാനത്തിലെത്താൻ കാലതാമസം, പരസ്ത്രീകളിൽ അതിയായ താൽപര്യം കാണിക്കും, ക്ഷമയില്ലായ്മ.
പുണർതം: തൊഴിൽ സ്ഥാപനത്തിലെ പ്രതിസന്ധികൾ സ്വയം ഒഴിഞ്ഞുപോകും, പരമ്പരാഗത കലകളിൽ താൽപര്യവും അഭിനിവേശവും, കർമ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതൽ.
പൂയം: ജീവിതം സേവനപരമായിരിക്കും, സന്താന ഭാഗ്യം, നയപരമായ പെരുമാറ്റം, പ്രശ്നങ്ങൾക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം.
ആയില്യം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും, സ്‌നേഹ ബന്ധം മൂലം ഉയർച്ച, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അർഹനാകും, കുടുംബസുഖം.
മകം: ആഗ്രഹാസാഫല്ല്യം നേടും, ധന പ്രാപ്തി, സഹോദരങ്ങളും ബന്ധുക്കളും സഹായസ്ഥാനത്ത് വരും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, കുടുംബസുഖം.
പൂരം: ഉദ്യോഗ തലത്തിൽ അധികാര പ്രയോഗം നടത്തും, ശത്രുക്കളുടെ ഉപദ്രവം കുറയും, മുൻകോപം ഒഴിവാക്കുക, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങൾ.
ഉത്രം: വിവാഹം മൂലം ബന്ധുബലം വർദ്ധിക്കും, ദൂരദേശ വാസം ഗുണകരം, പുതിയ ജോലി ലഭിക്കും, ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും, വശ്യമായി സംസാരിക്കും.
അത്തം: വിനോദ യാത്ര ചെയ്യാൻ ആഗ്രഹിക്കും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും. സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ഭാര്യാ ഗുണം.
ചിത്തിര: മത്സര വിജയം നേടും, സൗന്ദര്യ ബോധം വർദ്ധിക്കും, ആവേശപൂർവ്വം ജോലികൾ ചെയ്തു തീർക്കും. കുടുംബസുഖം, നേത്ര രോഗം വരാതെ നോക്കണം.
ചോതി: ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും.
വിശാഖം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, കുടുംബത്തിൽ ഓഹരി സംബന്ധമായ വിവാദങ്ങൾ, ആരോഗ്യപരമായി അസ്വസ്ഥതകൾ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും.
അനിഴം: പങ്കാളിക്ക് തൊഴിൽ പരാജയം, അനാവശ്യ പണച്ചെലവും സമയ നഷ്ടവും, തൊഴിൽ നഷ്ടം, ഔഷധം ഉപയോഗിക്കേണ്ടി വരും, പ്രണയം മൂലം കഷ്ടപ്പാടുകൾ.
കേട്ട: കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, വൃഥാപവാദങ്ങൾ, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.
മൂലം: പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും, വ്യവഹാര വിജയം,എഴുത്തുകുത്തുകൾ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും.
പൂരാടം: ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും, ദൈവാധീനം, പരസഹായത്താൽ സുഖാനുഭങ്ങൾ, കുടുംബസമാധാനം തിരികെ കിട്ടും, തൊഴിൽ മേഖല ഉഷാറാകും.
ഉത്രാടം: ദൈവാനുകൂല്ല്യം, വാഗ്ദാനങ്ങൾ പാലിക്കപ്പെടും, യാത്രയിൽ ഗുണാനുഭങ്ങൾ, മുതിർന്നവരെ കൊണ്ട് സഹായവും വിദ്യാർത്ഥികൾക്ക് നല്ലസമയം, ധനപ്രാപ്തി.
തിരുവോണം: കർമ്മ രംഗത്ത് നേട്ടം, കേസുകളിൽ നിന്നും രക്ഷ, തൊഴിൽ മേന്മ, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.
അവിട്ടം: കുടുംബാംഗങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും, ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യും, യാത്രയിൽ നേട്ടം, സ്ത്രീകൾക്ക് അംഗീകാരം.
ചതയം: കുടുംബ സമാധാനം, മറ്റുള്ളവരെ സഹായിക്കും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങളും ആനുകൂല്യങ്ങളും വന്നുചേരും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, താൽക്കാലിക ജോലി സ്ഥിരമാകും.
പൂരുരുട്ടാതി: എതിർപ്പുകളെ അതിജീവിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും, കുടുംബപരമായി ഉള്ള അസ്വസ്ഥതകൾ കുറയും. ഇഷ്ടമംഗല്ല്യയോഗം, സ്ത്രീകൾ കാരണം ഗുണാനുഭവങ്ങൾ.
ഉത്തൃട്ടാതി: പുതിയ തൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവ് കിട്ടാനും യോഗം, വിവാഹാദി മംഗള കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കാൻ അവസരം ലഭിക്കും,
സ്ഥാപനത്തിൽ ഉന്നത സ്ഥാന ലബ്ധി,
രേവതി: ബന്ധുക്കൾ അനുകൂലരാകും, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും, ഉല്ലാസകരമായ അനുഭവങ്ങൾ, യാത്രയിൽ നേട്ടം കിട്ടും, അവിചാരിതമായ ധനനേട്ടങ്ങൾ, എതിർപ്പുകളെ അതിജീവിക്കും, യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും.