sanjeevanam

കൊച്ചി: എ.വി.എ ചോളയിൽ ഹെൽത്ത്കെയറിന്റെ ഉടമസ്ഥതയിലുള്ള കാക്കനാട് സഞ്ജീവനം ആയുർവേദ ആശുപത്രിയിൽ പുതിയ സംയോജിത ശല്യ തന്ത്ര വിഭാഗം പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന വ്യവസായ, കയർ മന്ത്രി പി. രാജീവ് പുതിയ വിഭാഗത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. അലോപ്പതിയിലെ അനസ്തഷ്യോളജിയെ പരമ്പരാഗതമായ ക്ഷാര സൂത്ര ചികിത്സാ വിധികളുമായി സംയോജിപ്പിക്കുകയാണ് ശല്യ തന്ത്ര വിഭാഗത്തിലൂടെയെന്ന് പി. രാജീവ് പറഞ്ഞു. പുതിയ ചികിത്സ വിഭാഗം സഞ്ജീവനം ആയുർവേദ ആശുപത്രിയുടെ സമഗ്ര വികസനത്തിന് കരുത്താകുമെന്ന് ചടങ്ങിൽ അധ്യക്ഷനായ എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. എ. വി അനൂപ് പറഞ്ഞു.

പുതിയ ശല്യ തന്ത്ര വിഭാഗത്തിന്റെ ഭാഗമായി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓപ്പറേഷൻ തിയറ്ററും സജ്ജമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.