cristiano

റിയാദ് : സൗദി പ്രോ ലീഗ് ക്ലബ്ബായ ഇപ്പോഴിതാ അൽ നസറിൽ തന്നെ തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പോർച്ചുഗീസ് സൂപ്പർ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്‌ബാളിൽനിന്ന് വിരമിച്ചാൽ പരിശീലകനാവാനില്ലെന്ന സൂചനയും ഒരു പോർച്ചുഗീസ് ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ വ്യക്തമാക്കി. 2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ അൽ നസറിലെത്തുന്നത്. ക്ലബ്ബിനായി 67 മത്സരങ്ങൾ കളിച്ച റൊണാൾഡോ 61 ഗോളുകളും 16 അസിസ്റ്റുകളും നേടിക്കഴിഞ്ഞു. അതേസമയം ഉടനേ വിരമിക്കുമോ എന്ന ചോദ്യത്തിന് താരം കൃത്യമായ മറുപടി നൽകിയില്ല.