ദുബായ് : ഇന്ത്യൻക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറിയായ ജയ് ഷാ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ചെയർമാൻ ന്യൂസിലാൻഡുകാരനായ ഗ്രെഗ് ബാർക്ലെ മൂന്നാമൂഴത്തിന് താൽപര്യമില്ലെന്ന് അറിയിച്ചതോടെയാണ് ജയ് ഷായ്ക്ക് നറുക്ക്ത് വീണത്. നിലവിലെ ചെയർമാന് ഈ വർഷം നവംബർ വരെയാണ് കാലാവധി. തുടർന്ന് പുതിയ ചെയർമാനെ കണ്ടെത്തണം. നന്നലെയായിരുന്നു നാമനിർദേശ പത്രിക നൽകാനുള്ള അവസാന സമയം. ജയ് ഷാ മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് കൂടാതെ ജയ് ഷാ ചെയർമാനാവുകയായിരുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണയുള്ളതിനാലാണ് ജയ് ഷായ്ക്ക് എതിരെ മത്സരം ഇല്ലാതെ വന്നത്.